ലാലു മാളിൽ പാർക്കിംഗ് ഫീസ് പിരിക്കാം; സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് ഡിവിഷൻ ബെഞ്ച്

ലുലു മാളിൽ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ലുലു അധികൃതർ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് കേരള മുൻസിപ്പാലിറ്റി ആക്ട്, കേരള ബിൽഡിംഗ് റൂൾസ് എന്നിവയുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി
പാർക്കിംഗ് ഫീസ് ഈടാക്കണോ എന്ന് തീരുമാനിക്കാൻ കെട്ടിട ഉടമക്ക് വിവേചനാധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ബോസ്‌കോ കളമശ്ശേരി നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.
ഇടപ്പള്ളി ലുലു മാളിലെ ബേസ്‌മെന്റ്, മൾട്ടിലെവൽ കാർ പാർക്കിംഗ് എന്നിവിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ സൗകര്യമാണ് വാഹനങ്ങൾക്കായി ഒരുക്കിയിരിക്കുന്നതെന്നും പാർക്കിംഗ് ഏരിയ കൂടി ഉൾപ്പെടുത്തിയാണ് മുൻസിപ്പാലിറ്റിക്ക് കെട്ടിട നികുതി നൽകുന്നതെന്നും ലുലു കോടതിയിൽ വ്യക്തമാക്കിയിരുന്നു.



