Movies

ബോക്‌സോഫീസിൽ ദുരന്തമായി കങ്കണയുടെ എമർജൻസി; ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നേട്ടമില്ല

കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തിലെത്തി വൻ ഹൈപ്പിൽ പുറത്തിറങ്ങിയ എമർജൻസി എന്ന സിനിമ ബോക്‌സോഫീസിൽ തകർന്നടിഞ്ഞു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും ചിത്രത്തിന് ഇതുവരെ നേടാനായത് 14.41 കോടി രൂപ മാത്രമാണ്. 60 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം പുറത്തിറക്കിയത്. ജനുവരി 17നാണ് ചിത്രം റിലീസ് ചെയ്തത്

ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. സഞ്ജയ് ഗാന്ധിയായി മലയാളി താരം വൈശാഖ് നായരും അഭിനയിക്കുന്നു. കങ്കണ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ രാഷ്ട്രീയ വിവാദവും കൂടെവന്നിരുന്നു. സെൻസർ ബോർഡ് പലപ്പോഴായി ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകിപ്പിച്ച് വെച്ചതും വാർത്തയായിരുന്നു

ചിത്ത്രതിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ് ഫ്‌ളിക്‌സിനാണ്. കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിച്ചത്. എമർജൻസിക്ക് മുമ്പ് കങ്കണ നായികയായി എത്തിയ തേജസും ബോക്‌സോഫീസിൽ തകർന്നടിഞ്ഞിരുന്നു

The post ബോക്‌സോഫീസിൽ ദുരന്തമായി കങ്കണയുടെ എമർജൻസി; ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നേട്ടമില്ല appeared first on Metro Journal Online.

See also  ഹെലികോപ്ടറുകൾ ഉണ്ടാക്കിയത് പെരുമ്പാവൂരിലാണ്; ഇറാഖ് സെറ്റിട്ടത് ചെന്നൈയിൽ: തുറന്നുപറഞ്ഞ് ആർട്ട് ഡയറക്ടർ മോഹൻദാസ്

Related Articles

Back to top button