നിർമാതാക്കളുടെ സംഘടനയിലെ തർക്കം: അടിയന്തര ജനറൽ ബോഡി വിളിക്കണമെന്ന് സാന്ദ്ര തോമസ്

നിർമാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽ ബോഡി വിളിച്ചു ചേർക്കണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താ സമ്മേളനം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വാർഷിക ജനറൽ ബോഡിയിൽ ചർച്ച ചെയ്തില്ല. ആരോക്കെയോ വെടക്കാക്കി തനിക്കാക്കുക എന്ന രീതി പ്രവർത്തിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.
നേരത്തെ നിർമാതാക്കളുടെ സംഘടനക്കെതിരെ നടൻ ജയൻ ചേർത്തല രംഗത്തുവന്നിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അധിക്ഷേപിക്കുകയാണെന്ന് ജയൻ ചേർത്തല പറഞ്ഞിരുന്നു.
The post നിർമാതാക്കളുടെ സംഘടനയിലെ തർക്കം: അടിയന്തര ജനറൽ ബോഡി വിളിക്കണമെന്ന് സാന്ദ്ര തോമസ് appeared first on Metro Journal Online.