തീയറ്റിലെ അപ്രതീക്ഷിത ഹിറ്റ്; രേഖാചിത്രം ഒടുവിൽ ഒടിടി റിലീസിന്

പുതുവർഷം തീയറ്ററുകളിൽ ഓളം തീർത്ത ആസിഫ് അലി ചിത്രം രേഖാചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയിൽ ആസിഫിനൊപ്പം അനശ്വര രാജൻ, സിദ്ധിഖ്, നിഷാന്ത് സാഗർ, മനോജ് കെ ജയൻ, ജഗദീഷ് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തിയിരുന്നു
ജനുവരി 9നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകപ്രീതിക്കൊപ്പം നിരൂപക പ്രശംസയും സിനിമ സ്വന്തമാക്കിയിരുന്നു. മാർച്ച് 7 മുതൽ സോണി ലിവ് ആണ് സിനിമ സ്ട്രീം ചെയ്യുന്നത്. തീയറ്ററിൽ 75 കോടിയിലേറെ നേടിയതിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ജോഫിൻ ചിത്രമൊരുക്കിയത്. പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന കഥപറച്ചിലാണ് സിനിമയുടെ പ്രത്യേകത. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം
The post തീയറ്റിലെ അപ്രതീക്ഷിത ഹിറ്റ്; രേഖാചിത്രം ഒടുവിൽ ഒടിടി റിലീസിന് appeared first on Metro Journal Online.