Movies

ഇനി 50 നാള്‍; വില്ലനെ ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് വീഴ്‌ത്തി മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ നാളേറെയായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. ആഗോള റിലീസായി ഏപ്രില്‍ 10നാകും ചിത്രം തിയേറ്ററുകളിലെത്തുക. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ച് കൊണ്ടുള്ളതാണ് പുതിയ പോസ്‌റ്റര്‍. റോഡില്‍ വച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് പോസ്‌റ്ററിലുള്ളത്. സിനിമയുടെ റിലീസിന് ഇനി 50 ദിവസങ്ങള്‍ മാത്രമെന്നും പോസ്‌റ്ററില്‍ കുറിച്ചിട്ടുണ്ട്.

മൂവിസ് 1200

ബിഗ് ബജറ്റില്‍ 90 ദിവസങ്ങൾ കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു ഗെയിം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഡീനോ ഡെന്നിസ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്‍റെ മകനാണ് ഡീനോ ഡെന്നിസ്.

ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ജഗദീഷ്, ഷറഫുദ്ദീന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, സണ്ണി വെയ്‌ന്‍, ഡീന്‍ ഡെന്നിസ്, ഷൈന്‍ ടോം ചാക്കോ, സ്‌ഫടികം ജോര്‍ജ്, ദിവ്യാ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

തിയേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നീ ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘അന്വേഷിപ്പിൻ കണ്ടെത്തും’, ‘കാപ്പ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. നൗഫല്‍ അബ്‌ദുള്ള എഡിറ്റിംഗും മിഥുന്‍ മുകുന്ദ് സംഗീതവും നിര്‍വ്വഹിച്ചു. സംഘട്ടനം – മാഫിയ ശശി, മഹേഷ് മാത്യു, വിക്കി, പിസി സ്‌റ്റണ്ട്‌സ്, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂം – സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ – സുജിത്, പ്രോജക്‌ട് ഡിസൈന്‍ – ബാദുഷ എംഎം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്‌റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്‌ണു സുഗതൻ, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, പിആർഒ – ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

The post ഇനി 50 നാള്‍; വില്ലനെ ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് വീഴ്‌ത്തി മമ്മൂട്ടി appeared first on Metro Journal Online.

See also  അവേഞ്ചേഴ്‌സിനെയും മറികടന്നു; ലോകത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന ആനിമേറ്റഡ് ചിത്രമായി നെജാ 2

Related Articles

Back to top button