World

ലാൻഡ് ചെയ്തതിന് പിന്നാലെ റഷ്യൻ യാത്രാ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

തുർക്കിയിൽ ലാൻഡ് ചെയ്ത റഷ്യൻ യാത്രാവിമാനത്തിൽ തീപിടിത്തം. അന്റാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീ പടർന്നത്. 89 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ പുറത്തിറക്കി.

റഷ്യയിലെ അസിമുത്ത് എയർലൈൻസിന്റെ സുഖോയി സൂപ്പർ ജെറ്റ് 100 വിമാനത്തിലാണ് തീ പടർന്നത്. റഷ്യയിലെ സോചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അന്റാലിയ വിമാനത്താവളത്തിലേക്ക് പറന്നതാണ് വിമാനം. അതേസമയം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി തന്നെ പുറത്ത് എത്തിച്ചതായി തുർക്കി സർക്കാർ അറിയിച്ചു

റൺവേയിൽ വെച്ച് തീപിടിച്ച വിമാനത്തിൽ നിന്ന് യാത്രക്കാർ പേടിച്ചരണ്ട് ഓടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എൻജിനിൽ നിന്ന് വൻ തോതിൽ പുകയും തീയും ഉയരുന്നതും കാണാം.

See also  2024ൽ ഒബാമക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ആദ്യ സ്ഥാനത്ത് ഈ ചിത്രം; മലയാളികൾക്കും അഭിമാനിക്കാം

Related Articles

Back to top button