Education

വീടിന് തീ കൊളുത്തിയ ശേഷം തൂങ്ങിമരിച്ചു

എറണാകുളം അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് ഉറങ്ങിക്കിടന്ന ഭാര്യ പൊള്ളലേറ്റ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുളിയനം സ്വദേശി എച്ച് ശശിയാണ് ജീവനൊടുക്കിയത്. ശശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്ന് വെച്ച് തീ കൊളുത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് ശശി ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചിരുന്നു.

See also  വ്യാജപ്രചാരണം അവഗണിക്കണം; അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല: വിജയ്‌യുടെ ടിവികെ

Related Articles

Back to top button