National

ലക്‌നൗവിൽ ലാൻഡ് ചെയ്യവെ സൗദി വിമാനത്തിന്റെ ചക്രത്തിൽ തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു

ഹജ്ജ് യാത്രികരുമായി എത്തിയ സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിന് തീപിടിച്ചു. ലക്‌നൗവിൽ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത്. സാഹചര്യം മനസ്സിലായതോടെ പൈലറ്റ് യാത്രക്കാര ഉടൻ ഒഴിപ്പിച്ചു.

ലക്‌നൗ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിലാണ് സംഭവം. 242 ഹജ്ജ് തീർഥാടകരുമായി ജിദ്ദയിൽ നിന്നെത്തിയ സൗദി എയർലൈൻസ് എസ് വി 3112 വിമാനത്തിലാണ് തീയുയർന്നത്. ഉടനെ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു

പിന്നാലെ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഏകദേശം 20 മിനിറ്റ് നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

The post ലക്‌നൗവിൽ ലാൻഡ് ചെയ്യവെ സൗദി വിമാനത്തിന്റെ ചക്രത്തിൽ തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു appeared first on Metro Journal Online.

See also  മകന്റെ ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ കാത്തിരുന്നു; പിതാവിനും ശസ്ത്രക്രിയ നടത്തി കോട്ട മെഡിക്കല്‍ കോളേജ്

Related Articles

Back to top button