Movies

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

തമിഴ് സംവിധായകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപൺ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനാണ്

സർജറിക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 1999ൽ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹൽ എന്ന ചിത്രത്തിൽ നായകനായാണ് മനോജ് സിനിമയിലേക്ക് എത്തുന്നത്.

സമുദ്രം, കടൽ പൂക്കൾ, അല്ലി അർജുന, വർഷമെല്ലാം വസന്തം, പല്ലവൻ, ഈറ നിലം, മഹാ നടികൻ, അന്നക്കൊടി, മാനാട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2023ൽ മാർഗഴി തിങ്കൾ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

The post തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു appeared first on Metro Journal Online.

See also  'ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, ആ തെറ്റ് തിരുത്തേണ്ട; റെസ്പോണ്സിബിലിറ്റി ഓരോ പോലീസുക്കാർക്കുമുണ്ട്: "ആനന്ദ് ശ്രീബാല"യുടെ ത്രില്ലിംഗ് ടീസർ പുറത്തിറങ്ങി

Related Articles

Back to top button