Sports

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു

ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിക്ടറി പരേഡിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് പിറകെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സെക്രട്ടറി എ ശങ്കറും ട്രഷറർ ഇ എസ് ജയറാമും രാജിവെച്ചത്

ലക്ഷക്കണക്കിന് ആളുകളാണ് സ്‌റ്റേഡിയം പരിസരത്ത് തടിച്ചുകൂടിയത്. തിക്കിലും തിരക്കിലും പെട്ട് 13 വയസുകാരി കുട്ടി അടക്കം 11 പേർ മരിച്ചു. ആർസിബിയുടെ കന്നി ഐപിഎൽ കിരീടാഘോഷം വലിയ ദുരന്തത്തിലേക്ക് വഴി മാറുകയായിരുന്നു.

രാജിക്കത്ത് അസോസിയേഷൻ പ്രസിഡന്റിന് അയച്ചതായി എ ശങ്കർ പ്രതികരിച്ചു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാല് പേരാണ് അറസ്റ്റിലായത്.

See also  കളിയുടെ മാന്യതക്ക് നിരക്കാത്തത്; ഇന്ത്യൻ ടീമിനെതിരെ പ്രതിഷേധമറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്

Related Articles

Back to top button