Education

കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി

വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആരോപണത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയാക്കി ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി. വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് ഖാസിം നൽകിയ ഹർജി തീർപ്പാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്

വ്യാജ സ്‌ക്രീൻ ഷോട്ട് കേസിൽ കേസ്ഡയറി അടക്കം കോടതി പരിശോധിച്ചു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നാണ് ബോധ്യപ്പെട്ടതെന്നും കേസിലെ ഇര എന്ന നിലയിൽ തുടർ നടപടികൾ ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിനായി ശാസ്ത്രീയ അന്വേഷണം ആവശ്യമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

See also  വരും ജന്മം നിനക്കായ്: ഭാഗം 44

Related Articles

Back to top button