ദീപിക പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി; സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

ബോളിവുഡ് താരം ദീപിക പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി. ഇന്ത്യയിൽ നിന്ന് ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ താരമാണ് ദീപിക പദുക്കോൺ. മിലി സൈറസ് അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് 2026ലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ ദീപികക്ക് ലഭിച്ചത്
ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്‌സിൽ നിന്നുള്ള വാക്ക് ഓഫ് ഫെയിം സെലക്ഷൻ പാനലാണ് ദീപിക അടക്കമുള്ളവരെ ബഹുമതിക്കായി തെരഞ്ഞെടുത്ത്. നൂറുകണക്കിന് നാമനിർദേശങ്ങളിൽ നിന്നാണ് അർഹരെ കണ്ടെത്തിയത്
2023ൽ ഓസ്‌കാർ പുരസ്‌കാര വേദിയിലെ അവതാരകരിൽ ഒരാളായിരുന്നു ദീപിക. 2017ലാണ് ദീപിക ആദ്യമായി ഹോളിവുഡ് സിനിമയിൽ അഭിനയിക്കുന്നത്. ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിട്ടുണ്ട്.
The post ദീപിക പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി; സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം appeared first on Metro Journal Online.