Movies

ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി; ‘ഉദയനാണ് താരം’ ആദ്യ ഗാനം റിലീസ് ആയി

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്.

ചിത്രത്തിലെ കരളേ കരളിന്‍റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. കൈതപ്രത്തിന്‍റെ വരികൾക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസൻ റിമി ടോമി എന്നിവർ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമണിത്. ജൂലൈ അവസാനത്തോടെ ആണ് ചിത്രം തിയെറ്ററുകളിലെത്തുക. റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയം നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ പടമാണ്.

കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി. കരുണാകരനാണ് ചിത്രം നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധനേടിയ ചിത്രവുമാണ് എന്ന് ഉദയനാണ് താരം. ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ.കെ. സുനിലിന്‍റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി. കരുൺ, മാർക്കറ്റിങ് ഹെഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ(പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിങ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

See also  ഐ പി എല്‍ വാതുവെപ്പ്: നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്തു

Related Articles

Back to top button