Kerala

ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്ന് സണ്ണി ജോസഫ്

കോൺഗ്രസ് സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ ഭിന്നതകളുണ്ടായതായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്ഥാനാർഥി പട്ടികയിൽ അഭിപ്രായ സമന്വയത്തിലെത്താൻ സമയമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ വാർത്തകൾ പർവതീകരിച്ച് നൽകി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചു. 

താൻ പാർട്ടിക്ക് വിധേയനെന്ന് കെ സുധാകരൻ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അത്തരം വിവാദങ്ങളെല്ലാം ഇനി അടഞ്ഞ അധ്യായമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പേരാവൂരിൽ മികച്ച വിജയപ്രതീക്ഷയുണ്ട്. ശൈലജ ടീച്ചർക്കെതിരെ മുമ്പും മത്സരിച്ചിട്ടുണ്ട്. ഇപ്പോൾ മത്സര ചിത്രത്തിൽ വലിയ മാറ്റമുണ്ടായതായി കരുതുന്നില്ല

പൊതുവിൽ രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമാണ്. അത് തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ടതാണ്. അതിലും മെച്ചപ്പെട്ട വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു
 

See also  പ്രതീക്ഷകൾ കൈവിട്ടു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് വിവരം

Related Articles

Back to top button