Movies
അമ്മ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

താരസംഘടനയായ അമ്മയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ, ദേവൻ എന്നിവരാണ് മത്സരിക്കുന്നത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവർ മത്സരിക്കുന്നു. ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവർ ട്രഷറർ സ്ഥാനത്തേക്കുള്ള സ്ഥാനാർഥികളാണ്. ആഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. എതിരാളികൾ ഇല്ലാത്തിനാലാണ് അൻസിബ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
The post അമ്മ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ appeared first on Metro Journal Online.