Kerala

വൻ ദുരന്തം ഒഴിവായി; തീ അണച്ചു

തൃശൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. കെഎസ്ആര്‍ടിസിക്ക് ബസ് സ്റ്റാന്റിന് സമീപത്തെ പെട്രോള്‍ പമ്പിലാണ് തീപിടുത്തം ഉണ്ടായത്.

ഇതര സംസ്ഥാനക്കാരന്‍ സിഗരറ്റ് വലിക്കുന്നതിനിടയില്‍ സമീപത്തെ ഗ്യാസിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.

പമ്പിലേക്ക് വാതകം പ്രവഹിക്കുന്ന ഭാഗത്ത് ലീക്കുണ്ടായിരുന്നു. ഇതറിയാതെ സിഗററ്റ് കത്തിക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തൃശൂരില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി. വൻദുരന്തമാണ് ഒഴിവായത്.

ഇതര സംസ്ഥാനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീതിപ്പെടുത്തുന്ന സാഹചര്യമില്ല.

See also  പ്രമോഷൻ വീഡിയോ ഷൂട്ടിനിടെ അപകടം: ബെൻസ് ഓടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

Related Articles

Back to top button