Movies

‘വരവു’മായി ഷാജി കൈലാസ് എത്തുന്നു; ജോജു നായകൻ

നിശ്ചയദാർഢ്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്‍ററുടെ സാഹസികമായ ജീവിത കഥയുമായി ഷാജി കൈലാസ്. വരവ് എന്ന ചിത്രത്തിലൂടെ ഹൈറേഞ്ചിന്‍റ പശ്ചാത്തലത്തിൽ പ്രതികാരത്തിന്‍റെ കഥയാണ് പറയുന്നത്. ജോജു ജോർജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.കെ. സാജന്‍റ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം വോൾഗ പ്രൊഡക്ഷൻസിന്‍റ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു.

വൻ ബജറ്റിൽ പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

 

മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ഈ ചിത്രത്തിന്‍റ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം – സുജിത് വാസുദേവ്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ് ‘

The post ‘വരവു’മായി ഷാജി കൈലാസ് എത്തുന്നു; ജോജു നായകൻ appeared first on Metro Journal Online.

See also  വീട്ടില്‍ നിന്ന് പടിയിറക്കിയതൊന്നുമല്ല; വെളിപ്പെടുത്തലുമായി ജാസ്മിന്‍

Related Articles

Back to top button