Movies

അബ്ദുൽ കലാം ആകാൻ ധനുഷിനേക്കാൾ മികച്ച മറ്റാരുമില്ല‌: ഓം റാവുത്ത്

മുംബൈ: എപിജെ അബ്ദുൽ കലാമിനെ അവതരിപ്പിക്കാൻ ദക്ഷിണേന്ത്യയിൽ ധനുഷിനേക്കാൾ മികച്ച മറ്റാരുമില്ലെന്ന് സംവിധായകൻ ഓം റാവുത്ത്. കലാം; ദി മിസൈൽ മാൻ ഓഫ് ഇന്ത്യ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ധനുഷ്. ചിത്രത്തിലെ വേഷം സ്വീകരിക്കാൻ ധനുഷ് തയാറായതിൽ സന്തോഷമുണ്ടെന്നും റാവുത്ത് പറയുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മേയിലെ കാൻസ് ഫിലിം ഫെസ്റ്റിവലിലാണ് പുറത്തു വിട്ടത്.

ലോകമാന്യ: ഏക് യുഗ്പുരുഷ് എന്ന ചിത്രമാണ് റൗട്ട് ആദ്യമായി സംവിധാനം ചെയ്തത്. ബയോപിക്കുകൾ ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി റാവുത്ത് പറയുന്നു. വളരെ വെല്ലുവിളി നേരിടുന്ന മേഖലയാണ് ബയോപിക്കുകൾ. ഒരാളുടെ ജീവിതത്തിൽ നിന്ന് ചില കാര്യങ്ങൾ തെരഞ്ഞെടുത്ത് സിനിമയിൽ ഉൾപ്പെടുത്തുന്നതും ചില കാര്യങ്ങൾ ഒഴിവാക്കുന്നതും വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

See also  ബഗോണിയ’ ട്രെയിലർ പുറത്ത്; എംമ സ്റ്റോണിനെ തട്ടിക്കൊണ്ടുപോയി ജെസ്സി പ്ലെമോൻസ്, യോർഗോസ് ലാൻതിമോസിന്റെ പുതിയ സൈക്കോ-ത്രില്ലർ

Related Articles

Back to top button