Movies

കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം, കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം; സിനിമാ നയരൂപീകരണ കരട്


സമഗ്ര ചലചിത്ര നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള സിനിമാ കോൺക്ലേവ് തിരുവനന്തപുരത്ത് തുടരുന്നു. നയരൂപീകരണത്തിന്റെ കരട് രേഖ പുറത്തുവന്നിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് നിർദേശങ്ങളടങ്ങിയതാണ് കരട് രേഖ പ്രധാന നിർദേശങ്ങൾ സിനിമാ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാരദുർവിനിയോഗം എന്നിവ നിരോധിക്കണം കാസ്റ്റിംഗ് കൗച്ച് പൂർണമായും ഇല്ലാതാക്കണം. ഇതിനെതിരെ സീറോ ടോളറൻസ് നയം ഉറപ്പാക്കണം. കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം ഓഡീഷന് കൃത്യമായ പ്രോട്ടോക്കോൾ നടപ്പാക്കുകയും ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരികയും വേണം അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വിശ്രമമുറി എന്നിവ ഉറപ്പാക്കണം പോഷ് നിയമം കർശനമായി നടപ്പാക്കണം സൈബർ പോലീസിന് കീഴിൽ ആന്റി പൈറസിക്ക് വേണ്ടി പ്രത്യേക സെൽ തുടങ്ങണം അതിക്രമങ്ങൾ തുറന്നു പറയുന്നവർക്ക് പൊതുപിന്തുണ ഉറപ്പാക്കണം ചലചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയണം പുതിയ ആളുകൾക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാൻ മെന്റർഷിപ് പ്രോഗ്രാമുകൾ നടപ്പാക്കണം

See also  നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

Related Articles

Back to top button