Kerala

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; മുഹമ്മദ് ഷാഫി, രജീഷ് എന്നിവർക്ക് 15 ദിവസം പുറത്തിറങ്ങാം

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ. 15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്. സ്വാഭാവിക പരോൾ ആണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം

ടിപി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ നാലാം പ്രതി ടികെ രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു

കേസിലെ പ്രതികൾക്ക് പരോൾ അടക്കമുള്ള സഹായങ്ങൾ അനുവദിക്കാൻ ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് വീണ്ടും രണ്ട് പേർക്ക് കൂടി പരോൾ. രജീഷിന് മൂന്ന് മാസത്തിനിടെ കിട്ടുന്ന രണ്ടാമത്തെ പരോൾ ആണിത്‌
 

See also  ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ

Related Articles

Back to top button