Movies

നസ്ലിൻ ഇല്ല; മമിതയും സംഗീതും ഒരുമിച്ചുള്ള ഫസ്റ്റ് ലുക്ക് പുറത്ത്

മമിത ബൈജുവും സംഗീത് പ്രതാപും ആദ്യമായി നായികാ നായകന്മാരാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബ്രൊമാൻസ് എന്ന സിനിമയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമത്തെ ചിത്രമാണിത്. മമിത ബൈജുവും നസ്ലിൻ ഗഫൂറും സംഗീത് പ്രതാപും പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു സൂപ്പർഹിറ്റ് ചിത്രമായിരുന്നു.   സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചില പ്രശ്നങ്ങൾ മൂലം ഷൂട്ടിങ് ആരംഭിച്ചിട്ടില്ല. നസ്ലിൻ സിനിമയിൽ നിന്ന് പിന്മാറിയെന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് മമിത- സംഗീത് ടീമിനെ ഒരുമിപ്പിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

See also  കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണ്; പവർ ഗ്രൂപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്ന് ഷമ്മി തിലകൻ

Related Articles

Back to top button