Kerala

നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി 29ന്

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഈ മാസം 29ന് വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹരജിയിലാണ് വിധി പറയുക.

അന്വേഷണത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ കോടതിയിൽ ഹരജി സമർപ്പിച്ചത്. രണ്ട് തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. ഈ മാസം 29ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹരജി നൽകിയത്. മജിസ്ട്രേറ്റ് കോടതിയിലല്ല, സെഷൻസ് കോടതിയിലാണ് തീരുമാനമെടുക്കേണ്ടതെന്നാണ് പ്രതിഭാഗം വാദിച്ചത്‌

The post നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി 29ന് appeared first on Metro Journal Online.

See also  കൃത്യമായ കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും; വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തെ ന്യായീകരിച്ച് ഗവർണർ

Related Articles

Back to top button