Movies

തമിഴ്‌നാട് സർക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം കെ ജെ യേശുദാസിന്

തമിഴ്‌നാട് സർക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകൻ കെജെ യേശുദാസിന്. സംഗീതമേഖലക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്‌കാരം നൽകുന്നത്. ഗായിക ശ്വേത മോഹൻ, നടി സായ് പല്ലവി എന്നിവർക്ക് കലൈ മാമണി പുരസ്‌കാരം ലഭിച്ചു

2021ലെ കലൈ മാമണി പുരസ്‌കാരമാണ് സായ് പല്ലവിക്ക് നൽകുന്നത്. 2023ലെ കലൈ മാമണി പുരസ്‌കാരമാണ് ശ്വേതക്ക് നൽകുന്നത്. അടുത്ത മാസം ചെന്നൈയിൽ വെച്ചായിരിക്കും പുരസ്‌കാര വിതരണം. നടൻ എസ് ജെ സൂര്യ, സംവിധായകൻ ലിംഗുസ്വാമി എന്നിവർ സായ് പല്ലവിക്കൊപ്പം 2021ലെ കലൈ മാമണി പുരസ്‌കാരത്തിന് അർഹരായി

വിക്രം പ്രഭു, ജയ വിസി ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ് 2022ലെ കലൈ മാമണി പുരസ്‌കാരം. നടൻ മണികണ്ഠൻ, ഛായാഗ്രഹകൻ സന്തോഷ് കുമാർ, എന്നിവർ ശ്വേതക്കൊപ്പം 2023ലെ കലൈ മാമണി പുരസ്‌കാരം പങ്കിടും
 

See also  രഞ്ജിത്തിന് ചെറിയൊരു ആശ്വാസം; യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ തുടര്‍ നടപടി വേണ്ടെന്ന് ഹൈക്കോടതി

Related Articles

Back to top button