Kerala

കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി

കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തെന്നിമാറിയത്.

രാത്രി 11 മണിയോടെയാണ് സംഭവം. വിമാനം തിരികെ ബേയിലേക്ക് മാറ്റി.സാങ്കേതിക തകരാർ എന്നാണ് സിയാൽ വ്യക്തമാക്കുന്നത്. വിമാനം മാറ്റി യാത്ര തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചതായും സിയാൽ. യാത്രസമയം പുന:ക്രമീകരിച്ചു ഒരുമണിയോടെ വിമാനം പുറപ്പെടുമെന്നാണ് നിലവില്‍ അധികൃതർ വ്യക്തമാക്കുന്നത്.

 

The post കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി appeared first on Metro Journal Online.

See also  കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചേക്കും

Related Articles

Back to top button