Kerala

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി ജോസഫ് ബിജെപിയിൽ

കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ. അഴീക്കോട് മണ്ഡലം സ്ഥാനാർഥി കെ കെ വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുത്തു. 

ഷാജി വി ജോസഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സദാനന്ദ ഷെട്ടിയിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. 

അതേസമയം കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ പട്ടിക പുറത്തുവരുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പല മണ്ഡലങ്ങളിലും തർക്കം നിലനിൽക്കുന്നതിനാലാണ് പട്ടിക വൈകുന്നത്.
 

See also  യുഡിഎഫ് പിന്തുണയില്ല; നാട്ടികയിൽ സി സി മുകുന്ദനെ പിന്തുണക്കാൻ ബിജെപി

Related Articles

Back to top button