Movies

എക്കോ 50 കോടി ക്ലബ്ബില്‍; ചിത്രം ഒടിടിയിലേക്ക്: തീയതി പ്രഖ്യാപിച്ചു

ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വൻ വിജയമായ ചിത്രം എക്കോ ലോകവ്യാപകമായി 50 കോടി ക്ലബ്ബില്‍. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്ഫുൾ ആയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

ചിത്രം ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് എക്കോ.

ആരാധ്യ സ്റ്റുഡിയോസിന്‍റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

See also  പ്രശസ്ത സിനിമാ സംവിധായകൻ നിസാർ അന്തരിച്ചു

Related Articles

Back to top button