Movies

ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല വെളിപ്പെടുത്തൽ: രേവതി

വെളിപ്പെടുത്തലുകൾ ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ലെന്ന് നടി രേവിത. മലയാളത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകളല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു. അടുത്ത തലമുറക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിതെന്നും രേവതി പറഞ്ഞു

സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ നഗ്ന ചിത്രം തനിക്ക് അയച്ചെന്ന ആരോപണവും നടി നിഷേധിച്ചു. അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ രേവതി പറഞ്ഞു

ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യവേതനം കൂടി നൽകുന്ന ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ രാജിവെച്ച് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന പ്രവണത നല്ലതാണോയെന്നും രേവതി ചോദിച്ചു.

See also  ഡൂംസ്‌ഡേ'യുടെ കഥയെച്ചൊല്ലി അഭ്യൂഹങ്ങൾ; നിർമ്മാതാക്കളായ റൂസ്സോ സഹോദരങ്ങളുടെ നിഗൂഢ പോസ്റ്റ് ചർച്ചയാകുന്നു

Related Articles

Back to top button