Movies

ജന നായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; റിലീസ് പ്രതിസന്ധിയിൽ

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രതിസന്ധിയിൽ. പൊങ്കലിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച തീയറ്ററുകളിലെത്തേണ്ട ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് യുടെ അവസാന ചിത്രമായാണ് ജനനായകൻ അറിയപ്പെടുന്നത്. അതിനാൽ തന്നെ ഏറേ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ജനനായകൻ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇന്നുച്ചയ്ക്ക ശേഷം കോടതി പരിഗണിക്കും. മറ്റ് ഭാഷകളിലെ സെൻസർ സർട്ടിഫിക്കറ്റും തമിഴ് പതിപ്പ് സർട്ടിഫൈ ചെയ്തതിന് ശേഷം മാത്രമേ ലഭിക്കൂ

ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്. ഒരു മാസം മുമ്പാണ് ചിത്രം സെൻസർഷിപ്പിനായി സമർപ്പിച്ചത്. ഡിസംബർ 19ന് തിരുത്തലുകൾ വരുത്താനുള്ള നിർദേശങ്ങൾ നൽകിയിരുന്നു.
 

See also  അർഹതപ്പെട്ട മറ്റാർക്കെങ്കിലും നൽകണം; കർണാടക ചലചിത്ര പുരസ്‌കാരം നിരസിച്ച് കിച്ച സുദീപ്

Related Articles

Back to top button