Sports

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് വൻ തിരിച്ചടി; ബാറ്റ്‌സ്മാൻമാരിൽ രോഹിത് ശർമ 40ാം റാങ്കിൽ

ബോർഡർ-ഗവാസ്‌കർ ട്രോഫി 3-1ന് ഓസ്‌ട്രേലിയയോട് അടിയറവ് വെച്ചതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. അതേസമയം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയം ഓസ്‌ട്രേലിയയെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിർത്തി.

ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ന്യൂസിലാൻഡ് അഞ്ചാം റാങ്കിലുമാണ്. ശ്രീലങ്കയാണ് ആറാം സ്ഥാനത്ത്. പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, അയർലാൻഡ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളാണ് ഏഴ് മുതൽ 12 വരെയുള്ള റാങ്കിൽ

ബാറ്റ്‌സ്മാൻമാരുടെ റാങ്കിംഗിൽ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തി. നാലാം റാങ്കിലുള്ള യശസ്വി ജയ്‌സ്വാൾ മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യൻ താരം. രോഹിത് ശർമ നാൽപതാം റാങ്കിലും വിരാട് കോഹ്ലി 24ാം സ്ഥാനത്തുമാണ്. ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുമ്രയാണ് ഒന്നാം സ്ഥാനത്ത്

 

See also  സമ്മർദങ്ങളെ അവസരങ്ങളായാണ് കണ്ടത്; ആരാധകരുടെ പിന്തുണയില്‍ വലിയ സന്തോഷം: സഞ്ജു സാംസൺ

Related Articles

Back to top button