Movies

കടുത്ത പ്രതിസന്ധിയിൽ താരസംഘടന; തുടർ നീക്കങ്ങളിൽ നിയമോപദേശം തേടി

ലൈംഗികാരോപണങ്ങൾ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നതോടെ താര സംഘടനയായ അമ്മയിൽ കടുത്ത പ്രതിസന്ധി. തുടർ നീക്കങ്ങൾ എന്താകണമെന്ന് നേതൃത്വം നിയമോപദേശം തേടിയിട്ടുണ്ട്. ബൈലോ പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടാനും ആലോചിക്കുന്നുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന് സംഘടനയിൽ ആവശ്യമുയർന്നിട്ടുണ്ട്

നേതൃത്വനിരയിലെ താരങ്ങൾക്കെതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി ഉടലെടുത്തത്. സംഘടന നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ പ്രതിസന്ധിയിലാക്കുന്നത്.

ആരോപണമുയർന്നതിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചിരുന്നു. താത്കാലിക ചുമതല വഹിക്കുന്ന ബാബുരാജിനെതിരെയും പിന്നാലെ ആരോപണം ഉയർന്നു. പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് ചില താരങ്ങൾ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

The post കടുത്ത പ്രതിസന്ധിയിൽ താരസംഘടന; തുടർ നീക്കങ്ങളിൽ നിയമോപദേശം തേടി appeared first on Metro Journal Online.

See also  ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റു

Related Articles

Back to top button