Kerala

കൊല്ലത്ത് മുകേഷിനെ വീണ്ടും മത്സരിപ്പിച്ചേക്കില്ല; പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥിയെ തേടി സിപിഎം

കൊല്ലത്ത് നിന്ന് രണ്ട് തവണ നിയമസഭയിൽ എത്തിയ മുകേഷിനെ ഇത്തവണ മത്സരിപ്പിച്ചേക്കില്ല. മുകേഷിന് പകരമാര് വേണമെന്ന ചർച്ച സിപിഎമ്മിൽ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കിൽ പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥിയെ ഇടതുപക്ഷത്തിന് പരീക്ഷിക്കേണ്ടി വരും

2016ൽ 17,611 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുകേഷിന് ലഭിച്ചത്. 2021ൽ വീണ്ടും മത്സരിപ്പിച്ചെങ്കിലും മുകേഷിന്റെ ഭൂരിപക്ഷം 2072 ആയി കുത്തനെ ഇടിഞ്ഞു. 2024ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുകേഷിനെ മത്സരിപ്പിച്ചെങ്കിലും പാർട്ടിക്ക് തെറ്റി. ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ എൻകെ പ്രേമചന്ദ്രൻ വിജയി്ചചു

ഇനിയൊരു പരീക്ഷണം മുകേഷിനെ വെച്ച് നോക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. സിറ്റിംഗ് സീറ്റ് നിലനിർത്താൻ പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥിയും സിപിഎമ്മിന് അനിവാര്യമാണ്. സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി സംസ്ഥാനസമിതി അംഗവുമായ എസ് ജയമോഹന്റെ പേരാണ് കൊല്ലത്ത് പരിഗണിക്കുന്നത്.
 

See also  എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ തന്നെ സ്ഥലം കൊടുക്കാം: മന്ത്രി സജി ചെറിയാൻ

Related Articles

Back to top button