Movies

വധക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വിഐപി ട്രീറ്റ്‌മെന്റ്; തെളിവായി ചിത്രങ്ങൾ പുറത്ത്

രേണുകസ്വാമി കൊലക്കേസിൽ ജയിലിലായ കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളിൽ അനധികൃതമായി സൗകര്യങ്ങൾ നൽകുന്നതിന്റെ തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം ദർശൻ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്.

ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്. വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദർശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്.

ഫോട്ടോഗ്രാഫിന്റെ ആധികാരികത പൊലീസ് പരിശോധിക്കുന്നു. ഫോട്ടോ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ രേണുകാസ്വാമിയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

 

See also  മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിന്‍റെ പേര് ചോർന്നു; ശ്രീലങ്കൻ ടൂറിസം പോസ്റ്റ് ചർച്ചയാകുന്നു

Related Articles

Back to top button