Movies

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണെയിരുന്നു അന്ത്യം. 70 വയസായിരുന്നു. 1955 മാർച്ച് 5ന് തമിഴ്‌നാട്ടിലാണ് ഇദ്ദേഹം ജനിച്ചത്. 

മലയാളം, തമിഴ് , തെലുങ് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകൾക്കായി നിരവധി ഗാനങ്ങൾ സംഗീത സംവിധാനം നിർവഹിച്ചു. 80കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു.

കിലുക്കം, മിന്നാരം, ജോണി വാക്കർ. കൗരവർ, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്‌ലർ, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

See also  മാര്‍ക്കോ ഓടിടിയില്‍ വിജയിക്കില്ല; ഈ പടം തിയേറ്ററുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയത്

Related Articles

Back to top button