15 വീതം സിക്‌സറുകളും ഫോറുകളും, വെടിക്കെട്ട് തുടർന്ന് വൈഭവ്; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വമ്പൻ സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 26 ഓവർ പൂർത്തിയാകുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന നിലയിലാണ്. പതിവ് പോലെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് ഇന്ത്യൻ സ്‌കോറിന് അതിവേഗം നൽകിയത്. വൈഭവ് 80 പന്തിൽ 175 റൺസ് എടുത്ത് പുറത്തായി
ഇന്ത്യക്ക് 20 റൺസ് എടുക്കുമ്പോഴേക്കും ആരോൺ ജോർജിനെ നഷ്ടമായിരുന്നു. 9 റൺസാണ് താരം നേടിയത്. പിന്നാലെ ക്രീസിലൊന്നിച്ച നായകൻ ആയുഷ് മാത്രെയും വൈഭവും ചേർന്ന് 19 ഓവറിൽ സ്‌കോർ 162ൽ എത്തിച്ചു. 25.3 ഓവറിൽ വൈഭവ് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 251ൽ എത്തിയിരുന്നു.
15 ഫോറും 15 സിക്‌സും സഹിതമാണ് വൈഭവ് 175 റൺസ് നേടിയത്. ആയുഷ് മാത്രെ 51 പന്തിൽ 53 റൺസുമായി പുറത്തായി. നിലവിൽ 12 റൺസുമായി വേദാന്ത് ത്രിവേദിയും ഒരു റൺസുമായി വിഹാൻ മൽഹോത്രയുമാണ് ക്രീസിൽ



