World

ട്രംപ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൂഴ്ത്തി; അമേരിക്കയിൽ പുതിയ വിവാദം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൂഴ്ത്തിവെച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റുകൾ രംഗത്ത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. 

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ 2019ൽ ട്രംപിനെതിരെ ഒരു യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട എഫ്ബിഐ രേഖകളിൽ 50ലധികം പേജുകൾ കാണാനില്ലെന്നാണ് കണ്ടെത്തൽ. 

തനിക്ക് പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളപ്പോൾ എപ്സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും ട്രംപ് പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്. എന്നാൽ ഫയലുകൾ നീക്കം ചെയ്തിട്ടില്ലെന്നും സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാനായി താത്കാലികമായി മാറ്റിയ രേഖകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നുമാണ് നീതിന്യായ വകുപ്പ് അറിയിച്ചത്.
 

See also  നേപ്പാൾ പാർലമെന്റിന് തീയിട്ടു, കെപി ഒലി ശർമ കാഠ്മണ്ഡു വിട്ടു

Related Articles

Back to top button