Movies

അവരെന്നെ ചതിച്ചതാ; ലോകയിൽ അഭിനയിച്ചത് ഞാനറിഞ്ഞിട്ടില്ല: വെളിപ്പെടുത്തി മമ്മൂട്ടി

മലയാളത്തിൽ അടുത്തിടെ തരംഗമായ ചിത്രമാണ് ലോക. കല്യാണി പ്രിയദർശനും, ടോവിനോയും, ദുൽക്കറും മമ്മൂട്ടിയെല്ലാം ചിത്രത്തിൽ ചെറിയ ഭാഗങ്ങളെത്തിയിരുന്നു. ഇപ്പോഴിതാ ലോകയിൽ‌ താൻ അഭിനയിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘മൂത്തോന്‍’ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ്. സത്യത്തില്‍ തന്നെ ലോകയുടെ ടീം പറ്റിച്ചതാണെന്നാണ് താൻ പോലും അറിയാതെയാണ് തന്നെ അവർ അഭിനയിപ്പിച്ചതെന്നുമാണ് മമ്മൂട്ടി പറയുന്നു.

“ഞാന്‍ ആ ചിത്രത്തിലുണ്ടെന്ന് അവര്‍ പറഞ്ഞില്ല. ദുല്‍ഖറല്ല വന്നതും. അവന്‍റെ മാനേജറാണ് ഒരു വോയിസ് എടുക്കട്ടെ എന്ന് ചോദിച്ചു. വേണ്ട, എന്ന ഒറ്റ ഡയലോഗാണ് ഞാനാകെ പറഞ്ഞത്. സിനിമ റിലീസ് ആയപ്പോഴാണ്, മൂത്തോൻ‌ ഞാനാണെന്നും അതെന്‍റെ കൈയാണെന്നുമൊക്കെ പറയുന്നത്. ഇനിയിപ്പോ അത് അഭിനയിക്കുക എന്നത് എന്‍റെ ഉത്തരവാദിത്തമായി മാറി. സത്യത്തിൽ അവരെന്നെ പറ്റിച്ചതാണ്. അങ്ങനെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്.”

ചിത്രത്തിന്‍റെ അടുത്ത ഭാഗത്തില്‍ അഭിനയിക്കണമെങ്കില്‍ മമ്മൂട്ടിയെ സമ്മതിപ്പിക്കേണ്ടതുണ്ട് എന്ന് മുൻപൊരു അഭിമുഖത്തിൽ‌ ദുൽക്കർ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ‌ ‘എന്നെ അങ്ങനെ ചുമ്മാ സമ്മതിപ്പിച്ചാല്‍ മാത്രം പോര, എന്‍റെ ഫീസ് നിങ്ങളും കൂടി സമ്മതിക്കേണ്ടി വരുമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

പടത്തില്‍ അഭിനയിക്കുമോയെന്ന് വീണ്ടും ചോദ്യം ഉയര്‍ന്നതോടെ അതെല്ലാം സസ്പെന്‍സാണെന്നും കാണാമെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.

See also  പത്താം ക്ലാസിലെ മോഹന്‍ലാലിന്റെ മാര്‍ക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Related Articles

Back to top button