Education

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ ഒരു സൈനികന് പരുക്കേറ്റു

മണിപ്പൂരിൽ വെടിവെപ്പിനിടെ ഒരു സൈനികന് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് പരുക്കേറ്റത്. മണിപ്പൂരിലെ അക്രമങ്ങളിൽ താഡോ കുക്കി വിഭാഗം അപലപിച്ചു. ബിഷ്ണുപൂരിലും ജിരിബാമിലും രണ്ട് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു.

രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണം എന്നും സമാനമായ സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും താഡോ കുക്കി വിഭാഗം ആവശ്യപ്പെട്ടു. മണിപ്പൂർ മുഖ്യമന്ത്രി ബിരേനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്ന് കുക്കി എംഎൽഎമാർ അറിയിച്ചു.

ഭാവിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും എംഎൽഎമാർ വ്യക്തമാക്കി. മണിപ്പൂരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സർക്കാർ വാദം.

 

See also  ലൈംഗികാതിക്രമ കേസ്: ഇടവേള ബാബുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Related Articles

Back to top button