Movies
ഉർവശിയുടെ 'ആശ' ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

ഉർവശി കേന്ദ്ര കഥാപാത്രമായെത്തി ഏറെ പ്രശംസകളേറ്റുവാങ്ങിയ ചിത്രം ആശ ഇനി ഒടിടിയിൽ കാണാം. സീ 5 മലയാളത്തിലൂടെ ചിത്രം ഒക്റ്റോബർ 16 ന് സ്ട്രീമിങ് ആരംഭിക്കും.
സഫർ സനൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ എന്നിവരടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്. മലയാളം ഉൾപ്പെടെ 5 ഭാഷകളിലായാണ് ചിത്രം തിയെറ്ററിലെത്തിയത്.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ. ആശ ബോക്സ് ഓഫീസിൽ നിന്ന് ആകെ 6.48 കോടി രൂപയോളം ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. സിനിമയുടെ പ്രധാന വരുമാനവും കേരളത്തിൽ നിന്നായിരുന്നു. ആദ്യ 4 ദിവസങ്ങളിൽ നിന്ന് മാത്രം കേരളത്തിൽ നിന്ന് 2.37 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു



