Movies

ചിരിപ്പിക്കാൻ വിനായകനും ജയസൂര്യയും; ടൈറ്റൻസിന് യുഎ സർട്ടിഫിക്കറ്റ്: ചിത്രം വ്യാഴാഴ്ച തിയെറ്ററിലേക്ക്

ജയസൂര്യയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ടൈറ്റൻസ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തും. ഫാന്‍റസി, ഹ്യൂമർ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

നേരമ്പോക്കിന്‍റെ ബാനറിൽ ഇൻഷാദ് എം. ഹസൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവരാണ് ടൈറ്റൻസ് നിർമിച്ചിരിക്കുന്നത്. അഭിനയ രംഗത്ത് തനതായ ശൈലികളിലൂടെ പ്രേഷകരുടെ ഇടയിൽ സ്വാധീനം നേടിയ രണ്ട് അഭിനേതാക്കളാണ് ജയസൂര്യയും, വിനായകനും. ഇരുവരും ഒന്നിക്കിന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേഷകർ കാത്തിരിക്കുന്നത്.

ജയസൂര്യ, വിനായകൻ എന്നിവർക്കു പുറമേ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ് സിംഗർ ബേബി ജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ. സംഗീതം – ഷാൻ റഹ്മാൻ. ഛായാഗ്രഹണം – വിഷ്ണുശർമ്മ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്. കലാസംവിധാനം – മഹേഷ് പിറവം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു. ഡിസൈൻ- യെല്ലോ ട്രൂത്ത്. സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ. പ്രൊഡക്ഷൻ മാനേജർ – നജീർ നസീം. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. മാജിക്ക് ഫ്രെയിംസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

See also  അജയൻ്റെ രണ്ടാം മോഷണത്തിനായി ഒടിടി തമ്മിൽ മത്സരം; ഒടുവിൽ അവകാശം നേടിയെടുത്തത് ഈ പ്ലാറ്റ്ഫോം

Related Articles

Back to top button