Movies

​ഒരു മുഖം, പല ഭാവം; മായന്‍റെ പുതിയ ലുക്ക് തരംഗമാകുന്നു; ടീസർ റിലീസ് ഉടനുണ്ടാകും

ഒരേ മുഖത്ത് വ്യത്യസ്ത ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി. പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ടീസർ റിലീസ് ഉടനുണ്ടാകുമെന്ന പ്രഖ്യാപനവുമായാണ് പോസ്റ്റർ.

മാജിക് മൂണിന്‍റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. ഓരോ തവണയും ഏറെ കൗതുകകരമായ ലുക്കുകളാണ് മായന്‍റേതായി പുറത്തുവിട്ടിട്ടുള്ളത്. ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെ ത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഓരോ അപ്ഡേഷനുകളും എത്തുന്നത്.

ചിത്രത്തിന്‍റെ പ്രമേയത്തിലും വലിയ പുതുമയാണ് അവകാശപ്പെടുന്നത്. സത്യവും മിഥ്യയും കൈ കോർക്കുന്ന ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്‍റെ കഥ ഫാന്‍റസി ത്രില്ലർ ഴോണറിൽ അവതരിപ്പിക്കുകയാണ് ജിതിൻ കെ. ജോസ്.

നൈല ഉഷ, വിജയ് ബാബു, ആർഷ ബൈജു, നിരഞ്ജന അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം – ഫൈസൽ അലി. എഡിറ്റിങ് – പ്രവീൺ കുമാർ. പിആർഒ വാഴൂർ ജോസ്.

See also  നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

Related Articles

Back to top button