Kerala

ബാങ്ക് ജീവനക്കാരന്റെ പക്കൽ നിന്ന് 40 ലക്ഷം കവർന്ന കേസ്; പ്രതി ഷിബിൻ ലാൽ പിടിയിൽ

കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ. ഇന്ന് പുലർച്ചെയാണ് ഷിബിൻ ലാലിനെ പിടികൂടിയത്. തൃശ്ശൂരിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്രാമധ്യേ ബസിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

ഫറൂഖ് എസിപിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ ഇയാളിൽ നിന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. രാമനാട്ടുകരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യിൽ നിന്നും 40 ലക്ഷം തട്ടിയെടുത്ത് ഷിബിൻ ലാൽ സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു

കഴിഞ്ഞ ദിവസം പന്തീരങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്ന് സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവർച്ച നടത്താൻ ഉപയോഗിച്ചത്. അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യിൽ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്.

See also  ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Related Articles

Back to top button