Movies

ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റു

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. പരുക്കേറ്റ നടനെ മുംബൈയിലെ ആശുപതിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് സംഭവം.
നിലവിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. താരം സുഖം പ്രാപിച്ചതിന് ശേഷം മൊഴിയെടുത്തേക്കും. ഗോവിന്ദയുടെ തോക്ക് പിടിച്ചെടുത്ത് അന്വേഷണം നടത്തിവരികയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തും.

 

See also  സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതയായി; വധു ഉത്തര

Related Articles

Back to top button