Movies

ഹാ..ഹാ..ഹി..ഹു; ലഹരിക്കേസ് സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഹാ..ഹാ..ഹി..ഹു എന്നാണ് പ്രയാഗ മാർട്ടിൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് വിലയിരുത്തൽ.

അതേസമയം ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരട് സ്‌റ്റേഷനിൽ എത്താൻ താരങ്ങളോട് പോലീസ് നിർദേശിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ താരങ്ങൾ എത്തിയതായി വ്യക്തമായിരുന്നു.

താരങ്ങളെ ഹോട്ടലിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളും ലഹരി ഇടപാടിൽ പങ്കാളിയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കൊച്ചിയിലെ ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫ് എന്ന് പോലീസ് പറയുന്നു.

 

 

 

 

The post ഹാ..ഹാ..ഹി..ഹു; ലഹരിക്കേസ് സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ appeared first on Metro Journal Online.

See also  ഷൂട്ടിംഗിനിടെ കാലിന് ഗുരുതര പരുക്ക്; നഷ്ടപരിഹാരം തേടി നടി ശീതൾ തമ്പി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു

Related Articles

Back to top button