National

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ആർ സി ബിയുടെ മാർക്കറ്റിംഗ് മേധാവി അറസ്റ്റിൽ

ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിക്ടറി പരേഡിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിംഗ് വിഭാഗം മേധാവി നിഖിൽ സോസലെ അറസ്റ്റിൽ. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരും അറസ്റ്റിലായിട്ടുണ്ട്

കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ആർസിബി ടീം മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനി എന്നിവർക്കെതിരെ കുറ്റകരമായ അനാസ്ഥക്ക് പോലീസ് കേസെടുത്തിരുന്നു. ക്രിക്കറ്റ് ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 13 വയസുകാരി സഹിതം 11 പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സർക്കാരിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്

പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണറെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു.

See also  ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തും: വിജയ്

Related Articles

Back to top button