കിടിലന്‍ ലുക്കില്‍ അമലാ പോള്‍; അമ്മയായില്ലേ…ഇനിയെങ്കിലുമൊന്ന് തുണിയിട്ട് ഫോട്ടോ എടുത്തൂടെയെന്ന് കമന്റ്

ചെന്നൈ: തെന്നിന്ത്യയിലെ മിന്നും താരമായ അമലാ പോളിന് സോഷ്യല്‍ മീഡിയ ആങ്ങളമാരുടെ ഉപദേശം. ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ഇതാദ്യമായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് മോശം കമന്റുകളും ആങ്ങള ചമഞ്ഞുള്ള ഉപദേശങ്ങളും.
അമ്മയായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അമല പോള്‍. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ അമല പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുള്ള മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ വസ്ത്രധാരണത്തെ കളിയാക്കുന്നതും ബോഡിഷെയ്മിംഗുമുള്ള കമന്റുകള്‍ നിരവധിയാണ്.
‘ഇത് കണ്ട ആറാട്ട് അണ്ണന്‍ അമല പോള്‍ സെക്‌സിയാണെന്ന് പറയും, കുട്ടിയുടെ അമ്മയെ പോലെ പെരുമാറൂ, ഡിയര്‍ വണ്ണം കുറയ്ക്കൂ. എപ്പോള്‍ നോക്കിയാലും തുണിയില്ലാതെയാണല്ലോ എത്ര റിച്ചാണെങ്കിലും ജാക്കറ്റ് വാങ്ങാനുള്ള കാശില്ലെന്ന് തോന്നുന്നു, ഇന്നത്തെക്കാലത്ത് ഭാഗികമായി ശരീരം കാണിക്കുന്നത് ആണ് പ്രശസ്തി നേടാനുള്ള മാര്‍ഗം, ഞാന്‍ നിങ്ങളുടെ കുഞ്ഞായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു, മേക്കപ്പില്ലെങ്കില്‍ താരങ്ങള്‍ ഒന്നുമല്ലെന്നതിന്റെ തെളിവ്’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അതേസമയം മോശം കമന്റിടുന്നവര്‍ക്ക് മറുപടിയുമായി ആരാധകര്‍ തന്നെ രംഗത്തെത്തുന്നുണ്ട്. ‘ഒരു കൊച്ച് ആണ്‍കുട്ടിയുടെ അമ്മയാണ് അവര്‍. അവരുടെ ശരീരം മാതൃത്വത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതാണ്. ഇത്തരം നെഗറ്റീവ് കമന്റുകള്‍ സങ്കടപ്പെടുത്തുന്നു. ആദരവും കനിവും തിരഞ്ഞെടുക്കാം.’ എന്നായിരുന്നു ഒരു കമന്റ്.
The post കിടിലന്‍ ലുക്കില്‍ അമലാ പോള്‍; അമ്മയായില്ലേ…ഇനിയെങ്കിലുമൊന്ന് തുണിയിട്ട് ഫോട്ടോ എടുത്തൂടെയെന്ന് കമന്റ് appeared first on Metro Journal Online.