Movies

സൗന്ദര്യം: പ്ലാസ്റ്റിക് സര്‍ജറിയല്ലെന്നും ഐ ബ്രോ മേക്കപ്പിന്റെ മാജിക്കാണെന്നും നയന്‍സ്

ചെന്നൈ: തന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട് ഉയരുന്ന പഴികള്‍ക്കെല്ലാം മറുപടിയുമായി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സറ്റാര്‍ നയന്‍താര രംഗത്ത്. മുഖ സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന കാലങ്ങളായുള്ള ആരോപങ്ങളില്‍ ഉള്‍പ്പെടെ മറുപടിയുമായാണ് പ്രിയതാരം എത്തിയിരിക്കുന്നത്. മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അവര്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

കണിശതയോടെയുള്ള ആഹാര നിയന്ത്രണമാണ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു. എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്കറിയാനാവുമെന്നും നയന്‍താര പറഞ്ഞു. എനിക്ക് ഐ ബ്രോ മേക്കപ്പ് വളരെ ഇഷ്ടമാണ്. അത് പെര്‍ഫെക്ടാക്കാനായി കൂടുതല്‍ സമയം ചെലവിടാറുണ്ട്. കാരണമത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ വ്യത്യസ്തമായ ഐ ബ്രോ ലുക്കുകള്‍ പരീക്ഷിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും താരം തുറന്നുപറഞ്ഞു. ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് അവര്‍ വിശദീകരിച്ചു. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങള്‍ വളരെ പ്രകടമാണ്. ചുണ്ടുകളും കവിള്‍ത്തടവും പഴയത് പോലെയല്ലെന്ന് നേരത്തെ കോസ്മെറ്റോളജിസ്റ്റുകള്‍ പലരും വീഡിയോകളില്‍ അഭിപ്രായപ്പെട്ടിരുന്നു.

നയന്‍താരയുടെ തുറന്നുപറച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഡയറ്റിംഗിലൂടെ ഇത്രയും മാറ്റം വരുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചോദ്യം. അവര്‍ പറയുന്ന ആ ഐ ബ്രോ മേക്കപ്പ് തങ്ങള്‍ക്കുകൂടി കിട്ടിയെങ്കിലെന്ന് പറയുന്നവരുമുണ്ട് കൂട്ടത്തില്‍.

The post സൗന്ദര്യം: പ്ലാസ്റ്റിക് സര്‍ജറിയല്ലെന്നും ഐ ബ്രോ മേക്കപ്പിന്റെ മാജിക്കാണെന്നും നയന്‍സ് appeared first on Metro Journal Online.

See also  മകള്‍ക്ക് ദുആ എന്ന പേരിട്ടു; രണ്‍വീറിനും ദീപിക പദുകൂണിനുമെതിരെ വര്‍ഗീയ ആക്ഷേപം

Related Articles

Back to top button