Movies

സൂപ്പര്‍ ലുക്ക് ഫോട്ടോയുമായി ഉര്‍വശി; ഒപ്പം കുഞ്ഞാറ്റയും ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി: ഫോട്ടോയില്‍ സൂപ്പര്‍ ലുക്കില്‍ ഉര്‍വശിയെത്തിയത് വന്‍ കൈയടി നേടി. മകള്‍ കുഞ്ഞാറ്റക്കൊപ്പമുള്ള ഫോട്ടോയാണ് മലയാളികളുടെ പ്രിയതാരം പങ്കുവെച്ചിരിക്കുന്നത്. കേരള മോഡല്‍ പട്ടുസാരിയും പ്രത്യേക ഡിസൈനുകളാല്‍ അലംകൃതമാക്കിയ കടുംചുവപ്പ് ബ്ലൗസും ധരിച്ചാണ് നാം ഇതുവരേയും കാണാത്തത്രയും സ്റ്റൈലന്‍ ലുക്കില്‍ ഉര്‍വശി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോഹരമായ ഒരു ലെഹങ്കയാണ് കുഞ്ഞാറ്റ ധരിച്ചിരിക്കുന്നത്.

പ്രമുഖ വനിതാ മാസികയായ ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനിടെയാണ് ഉര്‍വശിയും മകളും അവരുടെ സെല്‍ഫികളുമായി വന്നിട്ടുള്ളത്. ഉര്‍വശിയുടെ ആദ്യത്തെ കണ്മണിയാണ് കുഞ്ഞാറ്റ. ഫോട്ടോഷൂട്ടിനിടെ അമ്മയുടെ ഒപ്പം കുറച്ച് രസകരമായ സ്റ്റില്ലുകള്‍ക്ക് പോസ് ചെയ്യുകയാണ് കുഞ്ഞാറ്റ ഇവിടെ.

ചിരിച്ചും, പൗട്ട് ചെയ്തും, അമ്മയ്ക്ക് ഉമ്മ നല്‍കിയും കുഞ്ഞാറ്റയെ ചിത്രങ്ങളില്‍ കാണാം. ഫോട്ടോഷൂട്ടിനിടയില്‍ ലഭിച്ച ഫ്രീ ടൈം ആണ് കുഞ്ഞാറ്റ തങ്ങളുടേതായ ചിത്രങ്ങള്‍ പകര്‍ത്താന്‍ തിരഞ്ഞെടുത്തത്. സൂര്യഗായത്രിയിലും മറ്റും മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലുക്കില്‍ ഉര്‍വശിയെ വീണ്ടും കാണുന്നത് ആരാധകര്‍ക്ക് ആ പഴയ വസന്തകാലം ഓര്‍ക്കാന്‍ കൂടി സഹായിക്കുന്നതാണ്.

തലയണമന്ത്രത്തിലെയും അച്ചുവിന്റെ അമ്മയിലെയും മഴവില്‍ക്കാവടിയിലെയും പൊന്‍മുട്ടയിടുന്ന താറാവിലെയുമൊക്കെ റോള്‍ മറ്റേതെങ്കിലും നടിക്ക് ഇത്രമേല്‍ ആഴത്തില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയില്ലെന്ന് സിനിമാ നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

ഉര്‍വശിക്ക് പകരക്കാരിയായി മറ്റാരുമില്ലെന്ന് പലപ്പോഴും അവര്‍ അഭിനയംകൊണ്ട് തെളിയിച്ചതാണ്. സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഇഞ്ചോടിഞ്ച് പൊരുതി അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ ഇഷ്ടംനേടിയ അനിതരസാധാരണയായ അഭിനേത്രിയാണ് ഉര്‍വശി. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഉര്‍വശിയിലെ നടിയുടെ ഗ്രാഫ് വാനോളം ഉയര്‍ത്തിയത്.

The post സൂപ്പര്‍ ലുക്ക് ഫോട്ടോയുമായി ഉര്‍വശി; ഒപ്പം കുഞ്ഞാറ്റയും ചിത്രം ഏറ്റെടുത്ത് ആരാധകര്‍ appeared first on Metro Journal Online.

See also  ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ; 2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ

Related Articles

Back to top button