Movies

മകള്‍ക്ക് ദുആ എന്ന പേരിട്ടു; രണ്‍വീറിനും ദീപിക പദുകൂണിനുമെതിരെ വര്‍ഗീയ ആക്ഷേപം

മുംബൈ: ബോളിവൂഡിലെ താരദമ്പതികളായ രണ്‍വീര്‍ സിംഗിനും ദീപികാ പദുകൂണിനുമെതിരെ വര്‍ഗീയാരോപണവുമായി ഒരുകൂട്ടം രംഗത്ത്. സൈബര്‍ ഇടത്തിലാണ് രൂക്ഷമായ ആരോപണങ്ങള്‍ക്ക് ഇവര്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇരുവര്‍ക്കും ദീപാവലി ദിനത്തില്‍ പിറന്ന പെണ്‍കുഞ്ഞിനിട്ട പേരാണ് ചിലരുടെ വര്‍ഗീയ ക്രിമി കടിക്ക് കാരണമായത്. കുഞ്ഞിന്റെ പേര് ദുആ എന്നാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.

എന്തിനാണ് ഹിന്ദു കുഞ്ഞിന് മുസ്ലിം പേരിട്ടതെന്ന വിലകുറഞ്ഞ സംഘി ആരോപണമാണ് ഒരുകൂട്ടര്‍ ഉന്നയിച്ചത്. പേരില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തുന്ന ഇവര്‍ പ്രാര്‍ഥനയെന്ന പേരും കുഞ്ഞിന് സജസ്റ്റ് ചെയ്തു. ദുആ എന്ന അറബി വാക്കിന്റെ അര്‍ഥം പ്രാര്‍ഥനാ എന്നാണെന്നും ആ പേര് ഇടാമായിരുന്നുവെന്നുമാണ് ഒരു വിഭാഗത്തിന്റെ വിശദീകരണം.

പ്രമുഖ പോപ് താരമായ ദുവാ ലിപയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള കോപ്പിയാണ് ഈ പേരെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

The post മകള്‍ക്ക് ദുആ എന്ന പേരിട്ടു; രണ്‍വീറിനും ദീപിക പദുകൂണിനുമെതിരെ വര്‍ഗീയ ആക്ഷേപം appeared first on Metro Journal Online.

See also  ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാൻ സാന്ദ്ര തോമസ്; ഇന്ന് പത്രിക നൽകും

Related Articles

Back to top button