National

കേരളം മിനി പാക്കിസ്ഥാൻ, രാഹുലിനും പ്രിയങ്കക്കും വോട്ട് ചെയ്തത് തീവ്രവാദികൾ: ബിജെപി മന്ത്രി നിതീഷ് റാണെ

കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച് മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികൾ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നും റാണെ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അതിനാലാണെന്നും പൂനെയിൽ നടന്ന പൊതുയോഗത്തിൽ റാണെ പറഞ്ഞു.

കേരളം ഒരു മിനി പാകിസ്താനാണ്. അതിനാലാണ് രാഹുൽ ഗാന്ധിയും സഹോദരിയും അവിടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പാർലമെൻറ് അംഗങ്ങളാകാൻ തീവ്രവാദികൾ അവർക്ക് വോട്ട് ചെയ്യുകയാണെന്ന് നിതേഷ് റാണെ പറഞ്ഞു. നിരന്തരം വിദ്വേഷ, പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ.

നിതീഷ് റാണെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വകവെക്കാതെയാണ് ബിജെപി മന്ത്രിയുടെ അടുത്ത വിദ്വേഷ പ്രസംഗം

See also  ബാബറി മസ്ജിദ് തകർത്തതിനെ പ്രശംസിച്ച് ശിവസേന നേതാവിന്റെ പരസ്യം; സഖ്യം ഉപേക്ഷിക്കുന്നുവെന്ന് എസ് പി

Related Articles

Back to top button