Movies

സൽമാൻ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി; പ്രതിയെ തേടി പോലീസ് ഛത്തിസ്ഗഢിലേക്ക്

നടൻ സൽമാൻ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

എന്നാൽ ഇതാദ്യമായിട്ടല്ല ഷാരൂഖ് ഖാൻ വധഭീഷണി നേരിടുന്നത്. കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് വൈ+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. നേരത്തെ ആയുധധാരികളായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

നേരത്തെ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്‌ണോയ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ തങ്ങളുടെ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നുമാണ് സന്ദേശത്തിൽ ഇയാൾ ആവശ്യപ്പെട്ടത്.

 

The post സൽമാൻ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി; പ്രതിയെ തേടി പോലീസ് ഛത്തിസ്ഗഢിലേക്ക് appeared first on Metro Journal Online.

See also  മലയാളം ഷോര്‍ട്ട് ഫിലിം കണ്ട് എന്റെ കണ്ണുതള്ളി; അദ്ദേഹത്തിന്റെ ആ സിനിമ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു: ബേസില്‍ ജോസഫ്

Related Articles

Back to top button